കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികില്‍ തിരികെ എത്തിച്ചു; മണ്ണ് വാരിയെറിഞ്ഞ് ‘സന്തോഷ പ്രകടനം’, വീഡിയോ

തമിഴ്നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്.

നീലഗിരിയിലെ പന്തല്ലൂരിലാണ് സംഭവം. ഒരു ദിവസം നീണ്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായാണ്് അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള പുനഃസമാഗമം സാധ്യമായത്. കുട്ടിയാനയുമായി അമ്മയാന കാട്ടിലേക്ക് മറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയാന തിരികെ വന്നതിന്റെ സന്തോഷത്തില്‍ അമ്മയാന മണ്ണ് വാരി ദേഹത്ത് എറിയുന്ന മഡ് ബാത്ത് നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here