Aishwarya Lekshmi: ആനപ്പുറത്ത് കയറി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലെ(Ponniyin Selvan) പൂങ്കുഴലിയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ(Aishwarya Lekshmi) കഥാപാത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൂങ്കുഴലിയെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ”അലൈകടല്‍..” എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗിലാണ്. ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വനി’ലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ആനപ്പുറത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍(Social media) പങ്കുവച്ചിരിക്കുന്നത്. ‘ഞാന്‍ കൗണ്ട് ഡൗണ്‍ തുടങ്ങുകയാണ്. ഷൂട്ടിംഗില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട്, പൂങ്കുഴലിയുടെ നിമിഷങ്ങള്‍, എന്റെ സാന്റയ്‌ക്കൊപ്പം’ എന്നാണ് താരം കുറിച്ചത്.

1991 ല്‍ പുറത്തിറങ്ങിയ ‘ദളപതി’ എന്ന രജനികാന്ത് ചിത്രത്തിലെ ഒരു രംഗമാണ് പൂങ്കുഴലിക്കായി എടുത്തിരിക്കുന്ന റഫറന്‍സ് എന്ന് മണി രത്‌നം ഒരിക്കല്‍ പറഞ്ഞിരുന്നു. ദളപതിയിലെ ‘സുന്ദരി കണ്ണാല്‍ ഒരു സേതി’ എന്ന ഗാനത്തില്‍ ശോഭന രജനികാന്തിനെ കാത്തിരിക്കുന്നത് പോലെയാണ് പൊന്നയിന്‍ സെല്‍വനില്‍ പൂങ്കുഴലി അരുള്‍മൊഴി വര്‍മന് വേണ്ടി കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുള്‍മൊഴി വര്‍മനായി ജയം രവിയാണ് എത്തുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍.

ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here