Pinarayi Vijayan:മൂന്നുലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; മുഖ്യമന്ത്രി

2026 ഓടെ സംസ്ഥാനത്ത് മൂന്നു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ ആറ് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കേരളത്തിന്റെ വ്യവസായ മേഖലയെക്കുറിച്ച് ചിലര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും വ്യവസായ വകുപ്പും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായി സംഗമത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഈ സാമ്പത്തിക വര്‍ഷം സംരഭക വര്‍ഷമായി പരിഗണിച്ചുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംരഭകര്‍ക്ക് മികച്ച പശ്ചാത്തല സൗകര്യം, അനുമതികള്‍ക്കായുള്ള ഇളവുകള്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടും.

വ്യവസായ മന്ത്രി പി.രാജീവ്, തദ്ദേശഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് തുടങ്ങിയവരും സംഗമത്തിന് ആശംസകളര്‍പ്പിച്ചു. കേരളത്തിന്റെ സംരഭക മേഖലയില്‍ എണ്ണമറ്റ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍.

ചെറുകിട ഇടത്തര വ്യവസാ യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ക്രിയാത്മക ചര്‍ച്ചകള്‍ വ്യവസായ സംഗമത്തില്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News