AKG Centre Attack:എകെജി സെന്റര്‍ ആക്രമണം;കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം:പ്രോസിക്യൂഷന്‍

(AKG Centre Attack)എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്‍ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളുടെയും വിവരം ശേഖരിക്കണെമന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനായി അഡ്വ: ഉമ ഹാജരായി.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രതി ഉപയോഗിച്ച വാഹനം കണ്ടെടുക്കണം. സ്ഫോടക വസ്തുക്കളുടെയും വിവരം ശേഖരിക്കണം എന്നീ പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രതിയെ വെറുതെ പിടിച്ചു കൊണ്ടുവന്നതല്ലെന്നും 180 സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മുഖം കാണാന്‍ കഴിയാത്ത പൊലീസ് എങ്ങനെ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ ബ്രാന്‍ഡ് തിരിച്ചറിഞ്ഞെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. എറിഞ്ഞത് വെറും ഏറു പടക്ക് ആണെന്നും ഉത്സവങ്ങള്‍ക്ക് കുട്ടികള്‍ പൊട്ടിക്കുന്നതെന്നും പരമാവധി പൊതു ശല്യത്തിന് കേസെടുക്കാമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമെന്ന പ്രതിഭാഗത്തിന്റെ ദുര്‍ബലമായ വാദം കോടതി തള്ളി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പ്രതിയുമായ ജിതിനെ 3 ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ 27-ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ ദുര്‍ബലമായ വാദങ്ങളെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ പ്രതിരോധിച്ചു.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന എന്ന അന്വേഷണം ഇനി ഏറെ നിര്‍ണായകമാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതി സഞ്ചിരിച്ച ഡിയോ സ്‌കൂട്ടറും, ഇതിനെ പിന്തുടര്‍ന്ന കാറില്‍ ഉണ്ടായിരുന്ന ആളെയും ഇനിയും കണ്ടെത്തണം. പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതോടെ സംഭവത്തിലെ ഗൂഡാലോചന പുറത്തുവരുമെന്നാണ് സൂചന. അതേസമയം വൈദ്യ പരിശോധനക്കെത്തിച്ച പ്രതി തന്നെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel