ഗുരുതരരോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സഹകരണ വകുപ്പ്; സമാശ്വാസ നിധിയുടെ മൂന്നാംഘട്ടത്തിന് 21.36 കോടി

സഹകരണ അംഗ സമാശ്വാസ നിധിയുടെ മൂന്നാംഘട്ടത്തിന് 21.36 കോടി രൂപ അനുവദിച്ച് സഹകരണ വകുപ്പ് . ഗുരുതര രോഗം കാരണം ദുരിതമനുഭവിക്കുന്ന സഹകരണ സംഘങ്ങളിലെ എ ക്ലാസ് അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.

ഓഗസ്റ്റ് മാസം 27ാം തിയ്യതി വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് 21.36 കോടി രൂപ പദ്ധതിക്കായ് സര്‍ക്കാര്‍ അനുവദിച്ചത്. ഇന്ന് ചേര്‍ന്ന ഉന്നതതല സമിതിയിലാണ് പണം അനുവദിക്കാന്‍ തീരുമാനമായത്. അംഗ സമാശ്വാസ നിധിയുടെ മൂന്നാം ഘട്ടത്തില്‍ പതിനായിരത്തി ഇരുന്നൂറ്റി എഴുപത്തിയൊന്ന് അപേക്ഷകളാണ് ഉന്നതതല സമിതി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പരിഗണിച്ച 32525 അപേക്ഷകളിന്‍മേല്‍ 68 .24 കോടി രൂപ ഇതുവരെ സഹകരണ അംഗ സമാശ്വാസ നിധിയുടെ ഭാഗമായ് സഹകരണ വകുപ്പ് ധനസഹായം നല്‍കിയിട്ടുണ്ട്.

ഗുരുതര രോഗം ബാധിച്ചവര്‍ക്കും അപകടങ്ങളില്‍ കിടപ്പിലായവര്‍ക്കും , മാതാപിതാക്കള്‍ മരണപ്പെട്ട് അവര്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ക്കാണ് സഹകരണ അംഗ സമാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുക.പദ്ധതി പ്രകാരം 50,000 രൂപയാണ് പരമാവധി ധന സഹായം. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News