Pappad: നിമിഷനേരത്തില്‍ തയ്യാറാക്കാം, കറുമുറെ പപ്പടം തോരന്‍

പെട്ടെന്ന് ചോറിനൊപ്പം കഴിയ്ക്കാന്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു വിഭവമാണ് പപ്പടം തോരന്‍(Pappadam thoran). മറ്റു പച്ചകറികള്‍ ഒന്നും ഇല്ലാതെ പപ്പടം മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുക. പപ്പടം തോരന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പപ്പടം -6-7

ചെറിയുള്ളി – 3/4 കപ്പ്( സവാള -1)

പച്ചമുളക് -1

വറ്റല്‍മുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂണ്‍

മഞള്‍പൊടി -2 നുള്ള്

ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു

തേങ്ങ -1 പിടി

വറ്റല്‍ മുളക് -2

കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വെയ്ക്കുക. ചെറിയുള്ളി( സവാള), പച്ചമുളക് ഇവ പൊടിയായി അരിയുക. ശേഷം ഉള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റി, കുറച്ച് വഴന്റ ശേഷം മഞള്‍പൊടി, വറ്റല്‍മുളക് ചതച്ചത്( മുളക് പൊടി) ഇവ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി വഴന്റ് വരുമ്പോള്‍ പപ്പടം പൊടിച്ചത് കൂടെ ചേര്‍ത്ത് നന്നായി ഇളക്കി 2 -3 മിനിട്ടിന് ശേഷം തീ ഓഫ് ചെയ്യാം. ചൂടോടെ വിളമ്പാം. അടിപൊളി പപ്പടം തോരന്‍ തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here