PFI Hartal:ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം; 31 ലക്ഷം രൂപയുടെ നഷ്ടം

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്(PFI) ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി(KSRTC) ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.

എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍ക്ക് പരുക്കേറ്റു. 31 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 60 ശതമാനം കൂടുതല്‍ സര്‍വീസ് നടത്തി. ഇന്ന് 2432 ബസ്സുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.

സംസ്ഥാനത്താകെ കെഎസ്ആര്‍ടിസി ബസുകള്‍ തെരഞ്ഞുപിടിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആക്രമണം. അന്‍പതിലധികം ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച ബൈക്കുകളില്‍ എത്തിയ സമരാനുകൂലികളാണ് കല്ലേറ് നടത്തിയത്. ഇവരെ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഡ്രൈവര്‍മാര്‍ക്കും, യാത്രക്കാര്‍ക്കും പരിക്കേറ്റു. മിക്ക ഡ്രൈവര്‍മാര്‍ക്കും കണ്ണില്‍ ചില്ല് പതിച്ചാണ് പരുക്ക്.

സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ തകര്‍ക്കുന്നത് നിങ്ങളെ തന്നെയെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നും കെഎസ്ആര്‍ടിസി. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News