Onion: സവാള വീട്ടിലിരിപ്പുണ്ടോ; മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം

മുടികൊഴിച്ചില്‍(Hairfall) മിക്കവാറും പേരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. നിരവധി ആളുകള്‍ക്ക് ദിവസേന വലിയ അളവില്‍ മുടി കൊഴിയാറുണ്ട്. ഇത് പലരിലും പരിഭ്രാന്തിയും സമ്മര്‍ദവും ഉണ്ടാക്കുന്നു. പലരിലും മുടി കൊഴിച്ചില്‍ തടയാന്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍, മുടി കൊഴിച്ചിലും വലിയ രീതിയില്‍ മുടി നഷ്ടമാകുന്നതും മോശം ആരോഗ്യാവസ്ഥയുടെ ഫലമാകാം.

മുടി കൊഴിച്ചില്‍ തടയാന്‍ നമ്മുടെ വീട്ടില്‍തന്നെ ചില പ്രതിവിധികളുണ്ട്. മുടികൊഴിച്ചില്‍ മാറ്റാന്‍ എറ്റവു നല്ലതാണ് സവാള എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഒരു സവാള(Onion) തൊലി കളഞ്ഞ് നീരെടുത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.

സവാളയില്‍ സള്‍ഫര്‍ ധാരാളമുണ്ട്. സള്‍ഫര്‍ മുടിയുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും മുടി കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ ഇഴയുടെ ടെന്‍സൈല്‍ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേരില്‍ നിന്ന് മുടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സവാള സഹായിക്കുന്നു. ഇത് മുടി കട്ടിയാകുന്നത് തടയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News