പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ ഐ എ|NIA

പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ ഐ എ. കൊച്ചി എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ ഇന്ത്യക്കെതിരെ പ്രചരണം നയിച്ചുവെന്നും, അതിനായി സര്‍ക്കാരിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചവെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് പിന്നാലെ, കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവിരുദ്ധത വളര്‍ത്താന്‍ ഉള്‍പ്പെടെ നേതാക്കള്‍ ശ്രമിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചു.ഇന്ത്യക്കെതിരെ പ്രചരണം നയിച്ചു അതിനായി സര്‍ക്കാരിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. വിവിധ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് പ്രതികള്‍ പ്രചരണം നടത്തി.

രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രത്യേക സമുദായ നേതാക്കളെ ഇവര്‍ ലക്ഷ്യമിട്ടു.പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ സൂചിപ്പിക്കുന്നുണ്ട്. യുവാക്കളെ ലഷ്‌കര്‍-ഇ-തോയ്ബ ഐഎസ്ഐഎസ്, , അല്‍ ഖ്വയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇനിയും രണ്ട് പേരെ കൂടി പിടികൂടാന്‍ ഉള്ളതായി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍സത്താര്‍ , സംസ്ഥാന സെക്രട്ടറി റൗഫ് എന്നിവരെയാണ് പിടികൂടാനുള്ളതെന്നും ഇവരാണ് ഇന്നത്തെ നിയമവിരുദ്ധ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും റിമാന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News