CIAL: കൊവിഡ്കാല യാത്രാസുരക്ഷക്ക് സിയാലിന് ആഗോള അംഗീകാരം

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി(എ.എസ്.ക്യൂ ) അവാര്‍ഡ് 2022 നേടി. കോവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ‘മിഷന്‍ സേഫ്ഗാര്‍ഡിംഗ്’ എന്ന പദ്ധതിയാണ് സിയാലിനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയത് .2021 -22 കാലഘട്ടത്തിലാണ് ‘മിഷന്‍ സേഫ്ഗാര്‍ഡിംഗ്’ എന്ന പദ്ധതി കൊച്ചി വിമാനത്താവളത്തില്‍ നടപ്പിലാക്കിയത് . ആഗോള വ്യോമയാന മേഘലയില്‍ വിമാനത്താവള കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് എ.എസ്.ക്യൂ അവാര്‍ഡ് . പ്രതിവര്‍ഷം 5 -15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് സിയാല്‍ ഉള്‍പ്പെട്ടത് .

പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് 2022 ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ ശ്രീ. പിണറായി വിജയനും ഡയറക്ടര്‍ ബോര്‍ഡിനും വേണ്ടി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ്, എസിഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. യാത്രക്കാരില്‍ നടത്തിയ എ.എസ്.ക്യൂ ഗ്ലോബല്‍ എയര്‍പോര്‍ട്ട് സര്‍വേ വഴിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത് . നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കു പുറമേ ഇത്തവണ, വിമാനത്താവളങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും അവാര്‍ഡ് നിര്‍ണയത്തിനായി ഉള്‍പ്പെടുത്തിയിരുന്നു .

പ്രതിസന്ധികള്‍ക്കിടയിലും, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ യാത്രക്കാരുടെ ആവിശ്യങ്ങള്‍ക്കു പ്രഥമ പരിഗണ നല്‍കികൊണ്ട് പ്രവര്‍ത്തിച്ചു എന്ന് എ.സി.ഐ അഭിപ്രായപ്പെട്ടു.വ്യോമയാന യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര അനുഭവം ഏറ്റവും മികച്ച രീതിയില്‍ നല്കുന്നതിനായുള്ള പദ്ധതികളാണ് എ.എസ്.ക്യൂ സര്‍വേകളുടെയും അടിസ്ഥാനം.

കോവിഡിന്റെ പ്രത്യാഘതങ്ങളില്‍ നിന്നുള്ള തിരിച്ചു വരവിനായി സിയാല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ആഗോള ശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു . ചെയര്‍മാന്റെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കോവിഡ് കാലഘട്ടത്തില്‍ വിമാനത്താവളം ‘മിഷന്‍ സേഫ്ഗാര്‍ഡിംഗ്’ പദ്ധതി നടപ്പിലാക്കി, ഇത് യാത്രകാര്‍ക്ക് സുരക്ഷിതവും സുഗമമാവുമായ യാത്ര ഉറപ്പാക്കി’- സുഹാസ് കൂട്ടിച്ചേര്‍ത്തു.

മിഷന്‍ സേഫ്ഗാര്‍ഡിംഗ് എന്ന പദ്ധതി നടപ്പിലാക്കിയതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 % വളര്‍ച്ചയും സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 % വും വളര്‍ച്ചയും സിയാല്‍ രേഖപ്പെടുത്തി. രാജ്യാന്തര ട്രാഫിക്കിന്റെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാല്‍ കരസ്ഥമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News