Jhulan Goswami: ഇതിഹാസ വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍ മത്സരം ഇന്ന്

ഇന്ത്യയുടെ ഇതിഹാസ വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍ മത്സരം ഇന്ന്. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ഏകദിനത്തോടെ ജൂലന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കളം ഒഴിയും. 2 പതിറ്റാണ്ടായി ടീമിലുള്ള താരം 5 ഏകദിന ലോകകപ്പുകളിലാണ് ജഴ്‌സിയണിഞ്ഞത്.

2002ല്‍ ഇംഗ്ലണ്ടിനെതിരെ 19-ാം വയസിലായിരുന്നു ജൂലന്‍ നിഷിത് ഗോസ്വാമിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. മൂന്ന് ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വനിത ബോളറെന്ന നേട്ടത്തോടെയാണ് ജൂലന്‍ ക്രിക്കറ്റ് മതിയാക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ വനിത ബോളറാണ് ജൂലന്‍. 2018 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച താരം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ബംഗാള്‍ സ്വദേശിയും 39 കാരിയുമായ ജൂലന്‍ ഗോസ്വാമിയുടെ വിളിപ്പേര്. താരത്തിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ഐതിഹാസിക കരിയറിന് വിഖ്യാതമായ ലോര്‍ഡ്സിന്റെ മുറ്റത്താകും പരിസമാപ്തി. നീണ്ട 23 വര്‍ഷത്തിന് ശേഷം ഏകദിന പരമ്പര നേട്ടവുമായി ചരിത്രം രചിച്ച് ഹര്‍മന്‍ പ്രീതിന്റെ സംഘം ജുന്നു ദീദിയുടെ വിരമിക്കല്‍ സ്വപ്ന തുല്യമാക്കിക്കഴിഞ്ഞു. ലോര്‍ഡ്‌സില്‍ കൂടി വിജയിച്ച് പരമ്പര വൈറ്റ് വാഷോടെ ചക്ഡാ എക്‌സ്പ്രസ്സിന്റെ പടിയിറക്കം അവിസ്മരണീയമാക്കാനുള്ള പരിശ്രമത്തിലാണ് വിമന്‍ ഇന്ത്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News