PFI Hartal: പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരളാ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഹർത്താൽ(hartal) സംബന്ധിച്ച് കേരളാ ഹൈക്കോടതി(kerala high court)യുടെ വിധി കേരളത്തിലെ ജനങ്ങൾക്കും പ്രത്യേകിച്ച് വ്യാപാരികൾ ഉൾപ്പെടേയുള്ള സകല സംരംഭകർക്കും പ്രതീക്ഷ നൽകുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

ഹർത്താലിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ ആക്രമം അഴിച്ചു വിടുന്നവരും, അതിന് ആഹ്വാനം ചെയ്യുന്ന നേതൃത്ത്വവും നഷ്ടം നൽകേണ്ടി വരും. ഇതു മൂലം നഷ്ടം സംഭവിക്കുന്ന വ്യാപാരികളും സംരംഭകരും സംഘടനയെ സമീപിച്ചാൽ എല്ലാ സഹായവും ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടികളോടും സംഘടനയ്ക്ക് പ്രത്യേക വിധേയത്ത്വമോ വിരോധമോ ഇല്ല. ആശയപരമായതും ജനാധിപത്യത്തിലൂന്നിയതുമായ രാഷ്ട്രീയ പ്രതീഷേധങ്ങൾ നടത്തുവാൻ ഏതു സംഘടയ്ക്കും അവകാശമുണ്ട്. അതു പക്ഷെ പ്രത്യക്ഷ രാഷ്ട്രീയ ചിത്രത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കാത്ത സംരംഭകരുടെ ജീവനോപാധി തകർത്തു കൊണ്ടുള്ളതാകരുതെന്നും, അത്തരം പ്രവണതൾക്കെതിരെ ശക്തമായ നിയമ നടപടികളിലേക്ക് പോകുമെന്നും നേതാക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News