AKG Centre: എകെജി സെന്റര്‍ ആക്രമണത്തില്‍ താൻ മാധ്യമ വേട്ടയുടെ ഇര; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടികളുമായി സിപിഐഎം നേതാവ്

എകെജി സെന്റര്‍(akg centre) ആക്രമണത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ വ്യാജ പ്രചരണമാണ് യൂത്ത് കോണ്‍ഗ്രസ്(youth congress) നേതാവ് അറസ്റ്റിലായതോടെ പൊളിഞ്ഞത്. എകെജി സെന്ററിന് നേരെ ബോംബ് എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിന്‍ ആണെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിലായി.

AKG Centre Attack:എ കെ ജി സെന്റര്‍ ആക്രമണം;സ്‌ഫോടക വസ്തു എറിഞ്ഞത് ജീവഹാനി  വരുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് – Kairali News |  Kairali ...

പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലേക്കും കോടതി വിട്ടു. ഈ ഘട്ടത്തിനായി ചില മാധ്യമങ്ങള്‍ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ച സിപിഐഎം നേതാവ് ബിനു ഐപിയുടെ നിയമ പോരാട്ടം ശ്രദ്ധേയമാണ്.

AKG Centre Attack: എകെജി സെന്റര്‍ ആക്രമണം; സിസിടി വി ദൃശ്യങ്ങള്‍  വലുതാക്കുന്നതിനായി സാങ്കേതിക സഹായം തേടി അന്വേഷണ സംഘം – Kairali News |  Kairali News Live

എകെജി സെന്റർ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബിനു ഐപിയാണെന്നാണ് ഒരു വാര്‍ത്ത ചാനല്‍ നല്‍കിയ ബിഗ് ബ്രേക്കിംഗ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാനമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

AKG Centre attack case crimebranch recorded youth congress worker jithins  arrest | എകെജി സെന്റർ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ്  രേഖപ്പെടുത്തി | Kerala News in Malayalam

സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു തെളിവുകളും ഇല്ലാതെ തന്നെ വ്യക്തി ഹത്യചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ബിനു ഐപി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ ബിനു ഐപിയുടെ മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

AKG Centre attack: Police unable to nab culprits even after eight days;  Attempts to find vehicle number through scientific test - KERALA - CRIME |  Kerala Kaumudi Online

നിയമപരമായി നേരിടാനാണ് ബിനുവിന്റെ തീരുമാനം. യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ തിരുത്തുകയോ, സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും മാധ്യമ വേട്ടയുടെ ഇരയാണ് താനെന്നും ബിനു ഐപി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.A

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel