PFI Hartal: പയ്യന്നൂരിൽ ഹർത്താലനുകൂലികളെ അടിച്ചോടിച്ച് നാട്ടുകാർ

പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളെ അടിച്ചോടിച്ചു. കടയുടമകളും നാട്ടുകാരും ചേർന്നാണ് അക്രമിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നേരിട്ടത്. പി എഫ് ഐ(pfi) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹർത്താലുമായി ബന്ധപ്പെട്ട് വലിയരീതിയിലുള്ള അക്രമമാണ് പോപ്പുലർഫ്രണ്ട് അഴിച്ചുവിട്ടത്. ഹര്‍ത്താലിൽ 70 കെഎസ് ആർ ടി സി(ksrtc) ബസ്സുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ. ഹൈക്കോടതി(highcourt)യിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ നിരവധി സ്ഥലങ്ങളിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പുലര്‍ച്ചെ കോഴിക്കോട് തിക്കോടിയില്‍ വച്ച് മത്സ്യവുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറിക്കു നേരെ കല്ലേറ് ഉണ്ടായി. തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറ് നടന്നു. നടക്കാവില്‍ ഹോട്ടലിനു നേരെയും കല്ലേറുണ്ടായി. ജില്ലയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേററിയ പശ്ചാത്തലത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.

മലപ്പുറം ജില്ലയിലും കെഎസ്ആര്‍ടിസി ബസ്സിനു നേരെ അക്രമം നടന്നു. പൊന്നാനി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായത്. ജില്ലയില്‍ അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കണ്ണൂരിലും പരക്കെ അക്രമങ്ങളാണ് അരങ്ങേറിയത്.

സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരുന്നതാേടെ കെഎസ്ആര്‍ടിസി ബസായിരുന്നു വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ആളുകള്‍ ആശ്രയിച്ചത്. വയനാട് ജില്ലയിലും ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News