Elephant: വാഴച്ചാലിൽ കാട്ടാന ആക്രമണം; വനവിഭവങ്ങൾ ശേഖരിച്ചു വന്നയാളെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി

വാഴച്ചാലിൽ കാട്ടാന(wild elephant) ആക്രമണം. വനവിഭവങ്ങൾ ശേഖരിച്ച് വരികയായിരുന്നയാൾക്ക് പരിക്കേറ്റു. വാഴച്ചാൽ ആദിവാസി കോളനിയിലെ സാജനാണ്(50) പരിക്കേറ്റത്. വഴിയിൽ നിന്നിരുന്ന ആന സാജനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. വാഴച്ചാൽ ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവമുണ്ടായത്.

Adoor: അടൂർ ടൗണിലെ തോട്ടിൽനിന്നും മൃതദേഹം കണ്ടെത്തി

അടൂർ(adoor) ടൗണിലെ ജുമാമസ്ജിദിന് സമീപം തോട്ടിൽ മൃതദേഹം(deadbody) കണ്ടെത്തി. കൊടുമൺ ചിരണിക്കൽ പള്ളിതാഴേതിൽ വീട്ടിൽ ജോസഫ് ആണ് മരിച്ചത്. 48 വയസായിരുന്നു. തടി കച്ചവടം നടത്തിവരുന്ന ജോസഫ് വ്യാഴാഴ്ച പെരുമ്പാവൂരിൽ തടിയിറക്കിയശേഷം തിരികെ വെള്ളിയാഴ്ച രാവിലെ 8മണിയോടെ അടൂർ ടൗണിൽ വന്നിറങ്ങി.

ലോറി ഡ്രൈവർ ഇവിടെ ഇറക്കി മടങ്ങുകയായിരുന്നു. 11 മണിയോടെ മൃതദേഹം അടൂർ ടൗണിലെ ജുമാമസ്ജിദിന് സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ജോസഫിന് ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അടൂർ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here