Pinarayi Vijayan: ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ് ബിജെപിയും കോൺഗ്രസും: മുഖ്യമന്ത്രി

എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ആഗോളവത്കരണ നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരു പോലെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിജെപി(bjp)യും കോൺഗ്രസും(congress) ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നും തുറന്നടിച്ചു.

ഒന്നാം യു പി എ സർക്കാരിൻ്റെ കാലത്തെ പ്രവർത്തനങ്ങൾ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ എപ്പോഴും ഏറ്റവും വലിയ ശത്രുവായാണ് വലതുപക്ഷം കാണുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

തൃശൂർ(thrissur) തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടൻ്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാർട്ടി(communist party)യുടെ പതനം കണക്കുകൂട്ടിയവർക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിഹത്യയ്ക്ക് ഏറ്റവും കൂടുതൽ തവണ ഇരയായ നേതാവാണ് അഴീക്കോടനെന്നും മുന്നണി ബന്ധം ദൃഢപ്പെടുത്തി ഇടതുപക്ഷ ഐക്യത്തിന് ആക്കം കൂട്ടിയത് അഴീക്കോടൻ്റെ നേതൃപാടവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News