Sreenath Bhasi: അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ(Sreenath Bhasi) കേസെടുത്തു. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് മരട് പൊലീസ്(police) കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.

ആ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്: നടന്‍ മധുവിന് പിറന്നാള്‍ ആശംസിച്ച് മധുപാല്‍

മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) പിറന്നാള്‍ ആശംസിച്ച് നടനും സംവിധായകനുമായ മധുപാല്‍(Madhupal). പ്രിയപ്പെട്ട മധു സാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആ സ്‌നേഹം അനുഭവിച്ചറിയണം എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നൊരു പ്രാര്‍ത്ഥന മാത്രമാണെന്നും മധുപാല്‍ പറഞ്ഞു. മന്ത്രി വി എന്‍ വാസവന്‍, പ്രേംകുമാര്‍, സി. അജോയ്, പന്ന്യന്‍ രവീന്ദ്രന്‍, കെ ജയകുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News