Pinarayi Vijayan: രാജ്യത്ത് ബിജെപി സ്വീകരിക്കുന്നത് Rടട നിലപാട്; മുഖ്യമന്ത്രി

രാജ്യത്ത് ബിജെപി(bjp) സ്വീകരിക്കുന്നത് Rടട നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ബിജെപി സ്വാതന്ത്ര്യ സമരത്തിൻ്റെ അടുത്തുകൂടി പോലും പോയിട്ടില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച നേതാക്കളെ ഉയർത്തി കാട്ടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സവർക്കർ ഉൾപ്പെടെയുള്ളവരെ ഇതിൽ കാണാം. കോൺഗ്രസ് മനസും ഇതിന് തയ്യാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവർക്കർറുടെ സ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസിൻ്റെ മനംമാറ്റത്തിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഹിറ്റ്ലറുടെ ആശയമാണ് ബി ജെ പി നടപ്പിലാക്കുന്നത്. ആർ എസ് എസ് പരിശീലനം മുസ്സോളിനി രീതിയോട് ഉപമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ(thrissur) തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടൻ്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാർട്ടി(communist party)യുടെ പതനം കണക്കുകൂട്ടിയവർക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിഹത്യയ്ക്ക് ഏറ്റവും കൂടുതൽ തവണ ഇരയായ നേതാവാണ് അഴീക്കോടനെന്നും മുന്നണി ബന്ധം ദൃഢപ്പെടുത്തി ഇടതുപക്ഷ ഐക്യത്തിന് ആക്കം കൂട്ടിയത് അഴീക്കോടൻ്റെ നേതൃപാടവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News