Pinarayi Vijayan: സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം; മുഖ്യമന്ത്രി

കോൺഗ്രസ്(congress) ഇന്ത്യയിൽ അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം. രാഹുലിൻറെ സ്ഥാനാർത്ഥിത്വവുമായി ഇനിയും വന്നാല്‍ കേരളത്തിലത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂർ തേക്കിൻകാട് മൈതാനിതിൽ നടന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോളവത്കരണ നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരു പോലെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിജെപി(bjp)യും കോൺഗ്രസും(congress) ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നും തുറന്നടിച്ചു.

ഒന്നാം യു പി എ സർക്കാരിൻ്റെ കാലത്തെ പ്രവർത്തനങ്ങൾ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ എപ്പോഴും ഏറ്റവും വലിയ ശത്രുവായാണ് വലതുപക്ഷം കാണുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News