Pickle: ഓറഞ്ച് തൊലി കളയല്ലേ..; കിടിലന്‍ അച്ചാര്‍ ഇതാണ്

ഇനിമുതല്‍ ഓറഞ്ച്(Orange) കഴിച്ചു കഴിഞ്ഞ് തൊലി വലിച്ചെറിയേണ്ടതില്ല. പകരം, നല്ല രുചികരമായ അച്ചാര്‍(Pickle) ആക്കി ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് ഇത്. അച്ചാര്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പഴുത്ത ഓറഞ്ച് തൊലി – 1 വലിയ ഓറഞ്ചിന്റെത്
വെള്ളുത്തുള്ളി – 4 അല്ലി
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
മുളക്‌പൊടി -1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -3 നുള്ള്
ഉലുവ പൊടി – 3 നുള്ള്
കായപൊടി -3 നുള്ള്
വിനാഗിരി -3 ടീസ്പൂണ്‍
നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ഊറ്റി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച്, ചെറുതായി അറിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റുക. ശേഷം, തിളപ്പിച്ച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍തത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ട് ഡ്രൈ ആയി വരണം. ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്. കൂടാതെ വളരെ രുചികരവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News