Curry Leaves: കറിവേപ്പില കളയല്ലേ..; മുടി കൊഴിച്ചിലെന്ന് ഇനി പറയില്ല

കറിവേപ്പില(Curry Leaves) കഴിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യം നമുക്കറിയാം. കറിവേപ്പിലയുടെ നീര് വെറുതെ ചവച്ചരച്ച് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും വെറും വയറ്റില്‍ കറിവേപ്പില കഴിക്കുന്നത് ശീലമാക്കുക. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും.

ശരീരഭാരം കുറയാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കും. രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം.അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്.

കറിവേപ്പില മുടിയ്ക്ക് നല്ലതാണെന്ന കാര്യം പലര്‍ക്കും അറിയാം. അവയില്‍ ആന്റിഓക്സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ മുടി ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

കറിവേപ്പില ഹെയര്‍ മാസ്‌ക് തിളക്കമുള്ള മുടി നല്‍കുന്നു. ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍ കറിവേപ്പില പേസ്റ്റും തൈരും മതിയാകും. രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ എല്ലാ മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യുന്നു. മറുവശത്ത്, കറിവേപ്പിലയില്‍ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യമുള്ള മുടി നന്നായി വളരാന്‍ ആരോഗ്യകരവും വൃത്തിയുള്ളതുമായ തലയോട്ടി ആവശ്യമാണ്. അതുകൊണ്ടാണ് മുടിയില്‍ പതിവായി എണ്ണ പുരട്ടേണ്ടത്. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ ഉണ്ടാക്കുക. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ തടയുമ്പോള്‍ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News