Azhikodan Raghavan: അഴീക്കോടൻ രാഘവൻ അനുസ്മരണം സമുചിതമായി ആചരിച്ചു

അഴീക്കോടൻ രാഘവൻ്റെ(azhikodan raghavan) അമ്പതാം രക്തസാക്ഷിത്വ ദിനം സിപിഐഎമ്മിൻ്റെ(cpim) നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തൃശൂർ(thrissur) തേക്കിൻകാട് മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആക്രമിസംഘത്തിൻ്റെ കുത്തേറ്റ് മരിച്ച ചെട്ടിയങ്ങാടിയിലും കണ്ണൂർ പയ്യാമ്പലത്തും സിപിഐ എം നേതാക്കൾ പുഷ്പാർച്ചന നടത്തി.

രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട ധീര രക്തസാക്ഷി അഴിക്കോടൻ രാഘവൻ്റെ ഓർമ്മകളെ ഒരിക്കൽ കൂടി കേരളം നെഞ്ചിലേറ്റി. ആലപ്പുഴയിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ്റെ നേതൃത്വത്തിൽ സി പി ഐ എം നേതാക്കളും അഴീക്കോടൻ്റെ കുടുംബാംഗങ്ങളും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ളവരും പുഷ്പാർച്ചന നടത്തി.

അഴീക്കോടൻ കുത്തേറ്റു മരിച്ച ചെട്ടിയങ്ങാടിയിൽ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിലും പുഷ്പാർച്ചന നടന്നു. ജില്ലാ സെക്രട്ടറി എംഎം വർഗീസ് പ ഉയർത്തി പുഷ്പാർച്ചന നടത്തി. മുൻ മന്ത്രിയും എം എൽ എ യുമായ എ.സി. മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. അതേ സമയം, ഹർത്താലിനിടയിലും അനുസ്മരണ പരിപാടി യിൽ വിവിധയിടങ്ങളിലായി വൻ ജനപങ്കാളിത്തമാണ് പ്രകടമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel