Canada: വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കാനഡ(canada)യിലെ ഇന്ത്യൻ പൗരൻമാർക്കും അവിടേക്ക് പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കാനഡയിലെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്.

ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്. കാനഡയിലുള്ള ഇന്ത്യക്കാർ അവിടെയുളള ഇന്ത്യൻ ഹൈ കമ്മീഷണറുടെ വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News