Vizhinjam: വിഴിഞ്ഞത്ത്‌ 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം(vizhinjam) കോട്ടപ്പുറം ഫിഷ് ലാൻഡിനു സമീപം വടയാർപുരയിടത്തിൽ പ്രകാശ് എന്നു വിളിക്കുന്ന ആന്റണി(29)യാണ് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്. ഐ മാരായ കെ.എൽ.സമ്പത്ത്, പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ബിവറേജസിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി 1 ലിറ്ററിന് 1500 രൂപയ്ക്കാണ് ഇവ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞത്തെ ഫിഷ് ലാൻഡിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ കുറ്റികാട്ടിനുള്ളിൽ 39 കുപ്പികളിലായി മദ്യം സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ്(police) പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News