Accident: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു; അടൂരിൽ ഒരാൾക്ക് ദാരുണാന്ത്യം

അടൂർ(adoor) ചേന്നംപള്ളി ജംഗ്ഷനിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരിങ്ങനാട് ചെറുപുഞ്ചയിൽ സതീഷ് ഭവനം വീട്ടിൽ സതീഷ് കുമാർ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.

അടൂർ ഭാഗത്തുനിന്ന് വരികയായിരുന്നു സതീഷ് കുമാറിന്റെ ആക്ടീവ സ്കൂട്ടറും കായംകുളം ഭാഗത്തുനിന്നും വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.

അപകടം സംഭവിച്ച ഉടൻതന്നെ സതീഷ് കുമാറിനെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News