Arrest: നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരം(nadapurm) എസ്ഐ ആർ എൻ പ്രശാന്തിനെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട്(popular front) പ്രവർത്തകർ അറസ്റ്റിൽ. പേരോട് സ്വദേശികളായ വെല്ലോളി റാഷിദ് (38) ,കോടച്ചം വീട്ടിൽ ബഷീർ ,പീറ്റയിൽ റിയാസ്, ചെറിയ തുണ്ടിയിൽ അഷ്കർ, തൊടുവയിൽ അബ്ദുൾ ഹക്കീം എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയഴ്ച രാവിലെ ഹാർത്താലിൻ്റെ മറവിൽ പേരോട് ടൗണിൽ വാഹനം തടയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൺട്രോൾ റൂം സി ഐ രഞ്ജിത്ത് ,ആർ എൻ പ്രശാന്ത് എന്നിവർ പോരോട് വച്ച് അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എസ് ഐയുടെ യൂണിഫോമിലെ നെയിംബോർഡ് വലിച്ചു കീറി കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ഔദ്യോഗി കൃത്യനിർവ്വഹണം തസ്സപ്പെടുത്തി എസ് ഐയെ അക്രമിക്കാൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here