SFI: എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പഠന ക്യാമ്പിന് തുടക്കമായി

എസ്എഫ്ഐ(sfi) കോഴിക്കോട്(kozhikode) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് പഠന ക്യാമ്പിന് തുടക്കമായി. സ: ജോബി ആൻഡ്രൂസ് പഠന സ്കൂളിന്റെ നേതൃത്വത്തിൽ 23,24,25 ദിവസങ്ങളിലായി മുക്കത്ത് വച്ച് സംഘടിപ്പിക്കുന്ന ക്യാമ്പസ് ക്യാമ്പിന്റെ ഉദ്ഘാടനം ഡോ: കെ. എം അനിൽ നിർവഹിച്ചു.

കോഴിക്കോട് ജില്ലയിലെ വിവിധ കോളജുകളിൽ നിന്നായി 250 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, മിഥുൻ, ആദിൽ, ജില്ലാ സഹഭാരവഹികളായ ഫിദൽ,
അഖിൽ ടി. കെ എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ സ്വാഗതവും എസ്എഫ്ഐ സംസ്ഥാന
സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here