Popular Front: പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; ഇ ഡിയുടെ വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയെ(Prime minister) ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(popular front) ലക്ഷ്യമിട്ടെന്ന് ഇ ഡി(ED). ജൂലായ് 12ന് പട്‌നയിലെ റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീഖ് പയ്യേത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇഡി ഇത് പറയുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കാനായി പ്രത്യേക ട്രെയിനിംഗ് ക്യാമ്പ് തുറന്നു. രാജ്യത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ 120 കോടി രൂപ സമാഹരിച്ചു. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ എന്‍ ഐ എ(NIA) അറസ്റ്റ് ചെയ്ത് ഷഫീഖ് പയ്യോത്തിനെ ഇ ഡി കേസിലും പ്രതിചേര്‍ത്തു. ഖത്തറില്‍ നിന്ന് ജോലി ചെയ്യുന്ന ഷഫീഖ് എന്‍ ആര്‍ ഐ അക്കൗണ്ട് പി എഫ് ഐ പ്രവര്‍ത്തനത്തിനായി ഉപയോഗിയ്ക്കുകയും ചെയ്തിരുന്നു.

ത്രിപുരയിൽ ബിജെപിക്ക് തിരിച്ചടി; എംഎൽഎ രാജിവച്ചു

ത്രിപുര(tripura)യിൽ ബിജെപി(bjp)ക്ക് തിരിച്ചടി. ബിജെപി എംഎൽഎ(mla) രാജി വെച്ചു. കർബുക്ക് എംഎൽഎ ബുർബു മോഹനാണ് രാജി വെച്ചത്. ഐപിഎഫ്ടി എംഎൽഎ ബ്രിഷകേദു ദേബർമയെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് ബിജെപി എംഎൽഎ രാജി വെച്ചത്.

രാജി വെച്ചതിന് പിന്നാലെ ബുർബുവിനെ തിപ്രാ മോത പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ദേശീയ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കേണ്ടെന്നാണ് ബുർബുവിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ രാജി ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News