Sreenath Bhasi: ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

നടന്‍ ശ്രീനാഥ് ഭാസിയെ(Sreenath Bhasi) തിങ്കളാഴ്ച ചോദ്യം ചെയ്യും. സ്വകാര്യ യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയത്.

അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മരട് പൊലീസാണ് (police) കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News