New York: ന്യൂയോര്‍ക്കിലെ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി മലയാളിയും

ന്യൂയോര്‍ക്കിലെ(New York) 16th സ്ട്രീറ്റിലെ തല്‍വാര്‍ ആര്‍ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം നടക്കുന്നു. ലോക പ്രശസ്തരായ 3 ഇന്ത്യന്‍ ചിത്രകാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ തല്‍വാര്‍ ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രശസ്ത ശില്പിയും ചിത്രകാരനുമായ എന്‍ എന്‍ റിംസന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. കാനായി കുഞ്ഞിരാമന്റെ ശിഷ്യനും മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ചിത്രകാരനും ശില്പിയുമാണ് റിംസണ്‍.

റിംസണിന്റെ കൃതികള്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണതയുടെയും ഫലഭൂയിഷ്ഠതയുടെയും അതേ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. രഹസ്യവും മാനവികതയെ മഹത്തായ അപ്പുറത്തുമായി ബന്ധിപ്പിക്കുന്ന പ്രകൃതിദത്തവും പ്രാപഞ്ചികവുമായ ത്രെഡുകളുള്ള അദൃശ്യതയുടെ ഏജന്‍സിയാണ് റിംസണ്‍ ചിത്രങ്ങള്‍.

ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

നടന്‍ ശ്രീനാഥ് ഭാസിയെ(Sreenath Bhasi) തിങ്കളാഴ്ച ചോദ്യം ചെയ്യും. സ്വകാര്യ യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയത്.

അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മരട് പൊലീസാണ് (police) കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel