Raj Bhavan: രാജ്ഭവനിലും അതൃപ്തി പുകയുന്നു ; ഡെപ്യൂട്ടേഷന് അപേക്ഷിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും(Arif Mohammad Khan) അനുചരവൃന്ദത്തിന്റെയും ഇടപെടലുകള്‍ക്കെതിരെ രാജ്ഭവനിലും അതൃപ്തി പുകയുന്നു. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുകയും ചരിത്രത്തിലില്ലാത്തവിധം രാജ്ഭവനെ വിവാദ കേന്ദ്രമാക്കുകയും ചെയ്യുന്ന ഗവര്‍ണറുടെ നടപടിയില്‍ പലരും അതൃപ്തരാണെന്നാണ് വിവരം. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാന്‍ അപേക്ഷ നല്‍കിയത് ഈ പശ്ചാത്തലത്തിലാണെന്ന് സൂചന.

രാജ്ഭവനിലെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും ഭൂരിപക്ഷവും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ആര്‍എസ്എസിന്റെ നോമിനികളായി അടുത്തിടെ രാജ്ഭവനിലേക്ക് ചേക്കേറിയ ചിലരുടെ ഇടപെടലുകളില്‍ ഇവര്‍ക്ക് വലിയ അതൃപ്തിയുണ്ട്. ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായിരിക്കെയാണ് 1993 ഐഎഎസ് ബാച്ചുകാരനായ ഡോ. ദേവേന്ദ്രകുമാര്‍ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച സദാശിവം ഗവര്‍ണറായിരിക്കുമ്പോള്‍ നിയമപരമായ ഇടപെടലുകള്‍ മാത്രമേ രാജ്ഭവനില്‍നിന്ന് ഉണ്ടായിരുന്നുള്ളൂ. ബാഹ്യശക്തികളെ അടുപ്പിച്ചിരുന്നില്ല. എന്നാല്‍, ആരിഫ് മൊഹമ്മദ് ഖാന്‍ എത്തിയതോടെ നിരന്തരമായി ക്രമവിരുദ്ധ ഇടപെടലുകളും ബാഹ്യശക്തികളുടെ സ്വാധീനവും ഉണ്ടാകുന്നെന്നാണ് ആക്ഷേപം.

രാജ്ഭവനിലെ വിപുലമായ സൗകര്യങ്ങളും സമ്മര്‍ദമില്ലാത്ത തൊഴില്‍ അന്തരീക്ഷവും ജീവനക്കാരുടെ പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍, എത്തുന്നവര്‍ കഴിവതും തുടരാനാണ് ആഗ്രഹിക്കുക. നിലവിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഇതില്‍ പലര്‍ക്കും ആകുന്നില്ലെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News