Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിതരണച്ചടങ്ങ് ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍(Kerala State Film Awards) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) സമ്മാനിക്കും. വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമര്‍പ്പണമെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍(V N Vasavan) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, മികച്ച നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ കെ കൃഷാന്ദ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്‌കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ ഉള്‍പ്പെടെ 50 പേര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി ശിവന്‍കുട്ടി മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശിപ്പിക്കും. ‘മലയാള സിനിമ, നാള്‍വഴികള്‍’ റഫറന്‍സ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് മന്ത്രി ജി ആര്‍ അനില്‍ പ്രകാശിപ്പിക്കും. വി കെ പ്രശാന്ത് എംഎല്‍എ ഏറ്റുവാങ്ങും. തുടര്‍ന്ന്, ബിജിബാല്‍ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്’ സംഗീത പരിപാടി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News