PHI Hartal: ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഭീഷണിക്ക് വഴങ്ങാതെ കടയുടമ. ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഭീഷണിപ്പെടുത്തിയിട്ടും ഉടമ കട അടച്ചില്ല. കണ്ണൂര്‍ നാടുകാണിയിലെ പി പി അഷാദ് ആണ് കടയടപ്പിക്കാന്‍ എത്തിയവരെ നേരിട്ടത്.

ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali News) ലഭിച്ചു. ഭീഷണിയെത്തുടര്‍ന്ന്, അഷാദ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.

 കലാപാഹ്വാനം; യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്

കലാപാഹ്വാനത്തിന് യുവമോര്‍ച്ചാ(Yuva Morcha) നേതാവിനെതിരെ കേസ്. മുസ്ലീം തീവ്രവാദികളുമായി തുറന്ന യുദ്ധത്തിന് തയ്യാറാകണമെന്ന് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം പാനൂരില്‍ സംഘടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാനൂരിലെ യുവമോര്‍ച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News