Thriuvananthapuram: ബസുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്ക്

തിരുവനന്തപുരം വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി(KSRTC) ബസ്സുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായത് കാരണം. വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

മരുതൂര്‍ പാലത്തിന് സമീപമാണ് കെ എസ് ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. KSRTC യുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തമ്മിലാണ് കുട്ടിയിടിച്ചത്. പുനലൂര്‍ ഭാഗത്ത് നിന്ന് യാത്രക്കാരുമായ് തിരുവനന്തപുരത്തേക്ക് വന്ന ബസ്സും തിരുവനന്തപുരത്ത് നിന്ന് കിളിമാനൂര്‍ ഭാഗത്തെത് പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. പുനലൂരില്‍ നിന്ന് വന്ന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം. ഈ ബസ്സ് മറ്റൊരു വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിച്ച് മാറ്റുകയായിരുന്നു.

ഈ സമയം എതിരെ വന്ന കിളിമാനൂര്‍ ബസ്സില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഭീഷണിക്ക് വഴങ്ങാതെ കടയുടമ. ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഭീഷണിപ്പെടുത്തിയിട്ടും ഉടമ കട അടച്ചില്ല. കണ്ണൂര്‍ നാടുകാണിയിലെ പി പി അഷാദ് ആണ് കടയടപ്പിക്കാന്‍ എത്തിയവരെ നേരിട്ടത്.

ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali News) ലഭിച്ചു. ഭീഷണിയെത്തുടര്‍ന്ന്, അഷാദ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News