Palakkad: പാലക്കാട് മോഷണം; കവര്‍ച്ച നടത്തിയത് വീടും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം

പാലക്കാട് വടക്കഞ്ചേരി പന്നിയങ്കരയില്‍ കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ദിവസങ്ങള്‍ നിരീക്ഷിച്ച് കവര്‍ച്ച ആസൂത്രണം ചെയ്തെന്നാണ് കരുതുന്നത്. അന്വേഷണത്തിന് ഡിവൈഎസ്പി ആര്‍ അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.

ആറംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. മുഖം മൂടിയും ഗ്ലൗസും ധരിച്ചിരുന്നു. വീടും പരിസരവും ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. സിസി ടിവിയില്‍ കെഎല്‍ 11 രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാര്‍ സമീപത്ത് സംശയകരമായി നിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘം ഉപേക്ഷിച്ച കത്തിയും ഗ്ലൗസും പരിശോധനയില്‍ കണ്ടെത്തി. നാല് വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് കൊല്ലങ്കോടും സമാന രീതിയില്‍ മോഷണം നടന്നിരുന്നു.

കെഎസ്ആര്‍ടിസിയില്‍നിന്ന് റിട്ടയര്‍ ചെയ്തയാളാണ് വീട്ടുടമസ്ഥന്‍ സാം പി ജോണ്‍, കവര്‍ച്ചാ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ ജോളി സ്വര്‍ണവും പണവും എടുത്തുനല്‍കിയതുകൊണ്ടാണ് രക്ഷപ്പെടാനായത്. പോലിസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News