Kollam: ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം; വധ ശ്രമത്തിന് കേസെടുത്തു

കൊല്ലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. പിഎഫഐ പ്രവര്‍ത്തകനായ പള്ളിമുക്ക് സ്വദേശി ഷംനാദാണ് പ്രതി. ഇയാള്‍ക്കു വേണ്ടി പോലീസ് തിരയുന്നു.

ഐപിസി 307 പ്രകാരം വധശ്രമം,പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് 332ും, പരിക്കേല്‍പ്പിച്ചതിന് 326, 24 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതി ഷംനാദ് KL 2 BJ 9851 നമ്പര്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ എത്തി കൊട്ടിയം കൊല്ലം ദേശീയ പാതയിലൂടെ യാത്ര ചെയ്തവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇത് ശ്രദ്ധയില്‍പ്പെട്ട ബൈക്ക് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന എ.ആര്‍.ക്യാമ്പിലെ സിപിഒ നിഖിലും ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണിയും തടയാന്‍ ശ്രമിച്ചു ഈ വൈരാഗ്യം വെച്ച് പ്രതി ഷംനാദ് പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എന്‍ഫീല്‍ഡ് ബൈക്കുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ സിപിഒ ആന്റണിയുടെ മുഖത്തെ അസ്ഥികള്‍ക്ക് പൊട്ടലുണ്ടായി.മാക്‌സിലൊ ഫേഷ്യല്‍ സര്‍ജറിക്ക് കൊല്ലം എന്‍.എസ് ആശുപത്രി അസ്ഥിരോഗ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു.
സിപിഒ നിഖിലിന് കാലിന് പരിക്കേറ്റു.പ്രതി ഷംനാദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.മുമ്പും വധ ശ്രമത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News