Sitaram Yechoori: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വന്‍ റാലി; സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാല്‍ ചൗടാലയുടെ പേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉല്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. നീതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മുന്‍ ഉപ പ്രധാന മന്ത്രിയും, ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവി ലാല്‍ ചൗടാലയുടെ പേരില്‍ ഹരിയാനയിലെ ഫത്തേബാദില്‍ ഓം പ്രകാശ് ചൗടാല റാലി നടത്തുമ്പോള്‍ അതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. പ്രതിപക്ഷ നേതാക്കളെയൊക്കെതന്നെ റാലിയിലേക്ക് ഓം പ്രകാശ് ചൗടാല നേരിട്ട് ക്ഷണിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

കഴിഞ്ഞ ദിവസം ബിഹാറില്‍ എത്തിയ സീതാറാം യെച്ചൂരി നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നത് ചര്‍ച്ച ചെയ്തിരുന്നു. 2004ലെ പോലെയൊരു സഖ്യസാധ്യതയാണ് തേടുന്നത്.. ദേശീയ തലത്തിലെ സഖ്യത്തിലെക്കാള്‍ ഗുണം ചെയ്യുക സംസ്ഥാന തലത്തില്‍ ഓരോ സംസ്ഥാനത്തെും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രാദേശിക സഖ്യരൂപീകരണമാകും നല്ലതെന്നാണ് വിലയിരുത്തല്‍. സീതാറായം യെച്ചൂരി ഇക്കാര്യം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു..ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ശരത് പവാര്‍, ഉദ്ദവ് താക്കറെ,കനിമൊഴി തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കും റാലിയിലേക്ക് ക്ഷണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News