ഇടുക്കി അടിമാലിയില്‍(Adimali) സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ(Marayur police station) സിവില്‍ പൊലീസ് ഓഫീസറായ വാളറ കാരക്കുടിയില്‍ കെ. കെ രാജീവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ രാജീവിന്റെ വീടിനുള്ളിലും പുറത്തും വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു നോക്കിയപ്പോള്‍ തറയില്‍ മറിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തായി ചോര തളംകെട്ടി കിടക്കുന്നുണ്ടായിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു.
കുറച്ച് നാളുകളായി കുടുംബവുമായി അകന്ന് ഇയാള്‍ ഒറ്റക്കായിരുന്നു താമസം. അടിമാലി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here