Department of Women and Child Development: സദാചാര ഗുണ്ടകള്‍ സൂക്ഷിച്ചോ….എട്ടിന്റെ പണി കിട്ടും

ഈ മാസം നാലാം തിയതി പോത്തന്‍കോട് വെള്ളാണിക്കല്‍പ്പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണമുണ്ടായത് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധത്തിന് തിരി കൊളുത്തിയിരുന്നു. പെണ്‍കുട്ടികളെയടക്കം വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ വനിതാ ശിശുവികസന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ‘സദാചാര ഗുണ്ടായിസത്തിന് നമ്മുടെ സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. സദാചാര ഗുണ്ടായിസം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിക്കൂ 112.’ എന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

അതേസമയം, വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്സോ വകുപ്പ് കൂടി ചുമത്താന്‍ തീരുമാനം. മര്‍ദ്ദനമേറ്റവരില്‍ പ്രായപൂര്‍ത്തിയകാത്ത കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി നടപടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

ജില്ല റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ തടഞ്ഞ സദാചാര സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസെടുത്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉടന്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കും.

ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പോത്തന്‍കോട് വെള്ളാണിക്കല്‍പ്പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. പെണ്‍കുട്ടികളെയടക്കം വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മര്‍ദിച്ചത്. കൈകൊണ്ട് മര്‍ദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News