Pandalam: കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

പന്തളത്ത്(Pandalam) കെഎസ്ആര്‍ടിസി(KSRTC) ബസ്സിന് കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി സ്വദേശി സനോജ് ആണ് അറസ്റ്റിലായത്. പന്തളം പോലീസ്(police) ആണ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പില്‍ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവം; PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍(Thalipparambu) കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് PFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സി ഐ ആണ് അറസ്റ്റ്(Arrest) രേഖപ്പെടുത്തിയത്.

ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഭീഷണിപ്പെടുത്തിയിട്ടും ഉടമ കട അടച്ചില്ല. കണ്ണൂര്‍ നാടുകാണിയിലെ പി പി അഷാദ് ആണ് കടയടപ്പിക്കാന്‍ എത്തിയവരെ നേരിട്ടത്.

ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali News) ലഭിച്ചു. ഭീഷണിയെത്തുടര്‍ന്ന്, അഷാദ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News