Mushroom Biriyani: മഷ്‌റൂം ബിരിയാണി നിങ്ങൾക്ക് ഇഷ്ടമല്ലേ? ഇങ്ങനെ തയാറാക്കൂ…

ഇന്ന് നമുക്ക് മഷ്‌റൂം ബിരിയാണി(mushroom biriyani) ട്രൈ(try) ചെയ്താലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

വേണ്ട ചേരുവകൾ

ബസ്മതി റൈസ് 1 കപ്പ്
മഷ്‌റൂം 250 ഗ്രാം
ഉള്ളി 1.5 കപ്പ്
തക്കാളി 1 കപ്പ്
തൈര് 2 ടീസ്പൂൺ
ഇഞ്ചി 2 ഇഞ്ച് പീസ്
വെളുത്തുള്ളി 6 എണ്ണം
പുതിന ഇല 15 എണ്ണം
പച്ച മുളക് 3 എണ്ണം
ബിരിയാണി മസാല 2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
നെയ്യ് 3 ടേബിൾ സ്പൂൺ
എണ്ണ 3 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്

टेस्टी इतनी कि देखते ही मुहं में आ जाएँ पानी ये हैं मशरुम बिरयानी

ബിരിയാണി അരി വേവിക്കുമ്പോൾ ഇടേണ്ട മസാലകൾ…

ഗ്രാമ്പു 4 എണ്ണം
ഏലക്കായ 3 എണ്ണം
കറുവപട്ട 3 ചെറിയ പീസ്
ജാതിപത്രി 2 എണ്ണം
കറുവ ഇല 2 എണ്ണം

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് 10 മിനിറ്റ് കുതിർത്തു വച്ച ശേഷം ഉപ്പും മസാലകളും ഇട്ടു പകുതി വേവിച്ചു വാർത്തെടുക്കുക. മഷ്‌റൂം കഴുകി നീളത്തിൽ പീസുകൾ ആക്കി ചുടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും പുതിന ഇലയും പച്ച മുളകും ചേർത്ത് മിക്സിയിൽ വെള്ളം ഇല്ലാതെ ചതച്ചെടുക്കുക. ബിരിയാണി ഉണ്ടാകുന്ന പാത്രത്തിൽ നെയ്യും എണ്ണയും ചേർത്ത് ഉള്ളി നന്നായി ഗോൾഡൻ കളർ ആകുന്നത് വരെ വറുക്കുക.

Mushroom Biryani Recipe | Kalan Biryani - Yellow Chili's

വറുത്തെടുത്ത ഉള്ളിയിൽ നിന്നും കുറച്ചു മുകളിൽ വിതറുവാനായി മാറ്റി വയ്ക്കുക.ബാക്കിയുള്ള ഉള്ളിയിലേക്കു ചതച്ചെടുത്ത മസാല ചേർത്ത് രണ്ടു മിനിറ്റു വഴറ്റുക.അതിലേക്കു തക്കാളി ഇട്ടു നന്നായി വഴറ്റി എടുക്കുക.തക്കാളി നന്നായി വഴറ്റി വന്നതിനു ശേഷം മഞ്ഞൾ പൊടിയും മുളക് പൊടിയും ബിരിയാണി മസാലയും തൈരും ഉപ്പും ഇട്ടു നന്നായി രണ്ടു മിനിറ്റു വഴറ്റുക.

അതിലേക്കു മഷ്‌റൂം ഇട്ടു മിക്സ് ചെയ്തു വേവിക്കുക .മഷ്‌റൂം പകുതി വേവാകുമ്പോൾ അതിനു മുകളിലേക്കു വേവിച്ചു വച്ച ബസ്മതി റൈസ് ഇട്ടു കൊടുക്കുക.ലേശം നെയ് തൂകി കൊടുക്കുക . കൂടാതെ പുതിന ഇലയും മല്ലിയിലയും മുകളിൽ ഇട്ടു കൊടുത്തു അടച്ചു വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക.വാങ്ങിക്കുന്നതിനു മുൻപായി വറുത്തു വച്ച ഉള്ളി കൂടി മുകളിൽ വിതറുക.നല്ല ടേസ്റ്റ് ഉള്ള മഷ്‌റൂം ബിരിയാണി റെഡി..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News