Kozhikode: കോഴിക്കോട് പതിനാറുകാരി ക്രൂരപീഡനത്തിരയായി

പതിനാറുകാരി കോഴിക്കോട്ട്(Kozhikode) ക്രൂരപീഡനത്തിരയായി. ഉത്തര്‍പ്രദേശ്(Uttarpradesh) സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്. യുപി സ്വദേശകളായ നാലു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനില്‍ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വച്ചായിരുന്നു പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുക ആയിരുന്നുവെന്ന് പെണ്കുട്ടി പൊലീസിന് മൊഴി നല്‍കി.

കോഴിക്കോട് കസബ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശികള്‍ ആയ ഇകറാര്‍ ആലം (18) അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറി എടുക്കാന്‍ സഹായിച്ച ഷക്കീല്‍ ഷാ (42) ഇര്‍ഷാദ് എന്നിവരാണ് പ്രതികള്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News