Ice Cream: ആദ്യം ഒരു താൽപര്യക്കുറവ്; രുചിച്ചപ്പോള്‍ സംഗതി കൊള്ളാം; ആദ്യമായി ഐസ്ക്രീം നുണയുന്ന കുരുന്നിന്റെ വീഡിയോ വൈറൽ

കുട്ടികളുടെ വീഡിയോകള്‍ കണ്ടിരിക്കാൻ നമുക്കിഷ്ടമാണ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ(social media) വരുന്ന ചില വീഡിയോകൾ വൈറലാ(viral) കാറുമുണ്ട്. ഇവിടെ ഇനി അപറയുന്നതും ഒരു കുഞ്ഞിന്റെ വീഡിയോയെക്കുറിച്ചാണ്. ആദ്യമായി കുഞ്ഞ് ഐസ്ക്രീം കഴിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലിസി പാല്‍മാഷ്യര്‍ എന്ന സ്ത്രീയാണ് വീഡിയോ(video) ഇന്‍സ്റ്റഗ്രാമിലൂ(instagram)ടെ പങ്കുവച്ചത്.

ഇവരുടെ മടിയില്‍ ഇരിക്കുകയാണ് കുട്ടി. ആദ്യ കാഴ്ചയില്‍ തന്നെ ഐസ്ക്രീമിനോട് കുട്ടിക്ക് താല്‍പര്യം ഇല്ലെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തമാണ്. ഐസ്ക്രീം(icecream) നീട്ടുമ്പോള്‍ തന്നെ വേണ്ടെന്ന് പറഞ്ഞ് അവ തള്ളിനീക്കി കരച്ചിലിന്‍റെ വക്കിലെത്തുകയാണ് കുരുന്ന്.

അപ്പോഴാണ് ലിസി കുഞ്ഞിന്‍റെ ചുണ്ടില്‍ ഐസ്ക്രീം വച്ചുകൊടുത്തത്. അതോടെ കുഞ്ഞിന്‍റെ മുഖഭാവം മാറി. പിന്നെ രണ്ട് കൈയും ചേര്‍ത്തുപിടിച്ചു ഐസ്ക്രീം വായിലേയ്ക്ക് വയ്ക്കുകയായിരുന്നു ഈ കുരുന്ന്. ഇതുകണ്ട് ലിസി വരെ ചിരിച്ചുപോയി. 2.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News