Thiruvalla: ട്രെയിനുകളിലെയും ബസുകളിലെയും സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

ട്രെയിനുകളിലും ബസുകളിലും സ്ഥിരമായി മോഷണം നടത്തുന്ന വയോധികനെ തിരുവല്ല പോലീസ്(Thiruvalla police) അറസ്റ്റ്(Arrest) ചെയ്തു. പോലീസ് പിടിയിലായ സോമന്‍ വിലകൂടിയ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ച കേസുകളില്‍ നേരത്തെ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുട്ടട സ്വദേശിയായ സോമനെയാണ് തിരുവല്ല പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തതു. തിരുവല്ല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത അടൂരില്‍ വച്ച് ഇയാള്‍ സഹയാത്രിന്റെ പോക്കറ്റ് അടിക്കുകയായിരുന്നു. പന്തളം സ്വദേശിയായ മാത്യുവിന്റെ പക്കല്‍ നിന്ന് 25000 രൂപ വിലപെരുന്ന മൊബൈല്‍ ഫോണ്‍ ആണ് മോഷ്ടിച്ചത്. പന്തളത്ത് ബസ് ഇറങ്ങിയശേഷമാണ് മാത്യു മോഷണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെതിരുവല്ല പോലീസിനെ അറിയിക്കുകയായിരുന്ന്. തുടര്‍ന്നാണ് പോലീസ് പ്രതിയെ തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തതു. ചോദ്യം ചെയ്യല്‍ ഇയാള്‍ സ്ഥിരം മോഷ്ടാവ് ആണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും പഴ്‌സും കണ്ടെടുത്തത്. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News