M V Govindan: പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി: എം വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ടും(Popular Front) ബിജെപിയും(BJP) പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). ഇതിലേക്ക് മുസ്ലീം ലീഗും ചേരുന്നുവെന്നും വിമര്‍ശനം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തിനായി സര്‍ക്കാരും പൊലീസും ഒത്താശ ചെയ്തുവെന്ന് ബിജെപി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് മുസ്ലീം ലീഗും അഭിപ്രായപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടും ബിജെപിയും പരസ്പരം ശക്തിപ്പെടുത്തുന്നരാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. ഇതിലേക്ക് മുസ്ലീം ലീഗും ചേരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തിനായി സര്‍ക്കാരും പോലീസും ഒത്താശ ചെയ്തുവെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി തീവ്രവാദത്തിനെതിരെയുള്ള മോദി സര്‍ക്കാറിന്റെ പോരാട്ടമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ അവകാശവാദമുന്നയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. എന്നാല്‍ നിയമാനുസൃതമായല്ല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും സലാം മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News