John Brittas M P: ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയി: ജോണ്‍ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കം മൂല്യവും ഉദ്ദേശ ശുദ്ധിയും ചോര്‍ന്നു പോയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പകരം സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഹിമാലയത്തോളം വളര്‍ന്നു.അതു കൊണ്ടാണ് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്ന് സുപ്രീം കോടതിയ്ക്ക് പറയേണ്ടി വന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംരംഭകത്വ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷവും വിവാദവുമില്ലാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ലാത്ത അവസ്ഥ വരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ രാഷ്ട്രീയ വീക്ഷണമില്ലാത്തതാണ് കേരളത്തിലെ മാധ്യമ ലോകത്തെ വ്യതിയാനത്തിന് കാരണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

സി ഒ എയുടെ കീഴിലുള്ള കേരളാവിഷന്റെ കെടെല്‍ മൊബൈല്‍ സിം ചടങ്ങില്‍ പുറത്തിറക്കി. ജോണ്‍ബ്രിട്ടാസ് എംപി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കെടെല്‍ മൊബൈല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിലും പുറത്തും ഒരുപോലെ വോയ്‌സ് സര്‍വീസും ഇന്‍ര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തും മറ്റ് വാല്യു ആഡഡ് സര്‍വീസും ലഭ്യമാക്കാന്‍ കേരളാവിഷന് കഴിയും. കേരളവിഷന്‍ ന്യൂസ് ചാനലിന്റെ റീലോഞ്ചിംഗ് പ്രൊമോയുടെ പ്രകാശനം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നിര്‍വ്വഹിച്ചു.
സിഒഎ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News