AKG Center Attack: തിരുവനന്തപുരത്തെ വനിതാ നേതാവിനെയും ചോദ്യംചെയ്യും

എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്യും. തലസ്ഥാനത്തെ കോണ്‍ഗ്രസ് വനിതാ നേതാവിനെ ചോദ്യംചെയ്യാനാണ് നീക്കം. പ്രതി ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് രാഷ്ട്രീയക്കാരിയായ ഈ സുഹൃത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴക്കൂട്ടം മേനംകുളം ജിതിന്റെ ഉടമസ്ഥതയില്‍ ഉള്ള ലോഡ്ജില്‍ വെച്ചാണ് ആക്രമണ ഗൂഢാലോചന നടന്നതെന്നും വ്യക്തമായിട്ടുണ്ട്.

പ്രതിയാക്കണോയെന്നതില്‍ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമായിരിക്കും. ആക്രമണ ഗൂഡാലോചനയില്‍ മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കെന്നും നിഗമനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News