CBI: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സിബിഐ പരിശോധന

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സി.ബി.ഐയുടെ(CBI) രാജ്യവ്യാപക പരിശോധന. ഓപറേഷന്‍ മേഘ് ചക്ര(Operation Meghchakra) എന്ന പേരില്‍ നടത്തുന്ന പരിശോധനകള്‍ 19 സംസ്ഥാനങ്ങളിലെ 56 ഇടങ്ങളിലാണ് റെയ്ഡ്. ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ വിവരങ്ങളടക്കം ഇന്റര്‍പോള്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.2021 നവംബറില്‍ സമാനമായ പരിശോധന ഓപറേഷന്‍ കാര്‍ബണ്‍ സി.ബി.ഐ നടപ്പാക്കിയിരുന്നു.

76 ഇടങ്ങളിലായി 83 പേര്‍ക്കെതിരായിരുന്നു പരിശോധന നടത്തിയത്. നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel