ED: മസാലബോണ്ടുമായി ബന്ധപ്പട്ട അന്വേഷണം പ്രാരംഭ ഘട്ടത്തില്‍: ഇ ഡി

കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പട്ട അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന് ഇ ഡി(ED).അതിനാല്‍ തോമസ് ഐസകിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമന്‍സ് അയച്ചത്.ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് കഴിയില്ല.ഇ ഡിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്ന ഐസക്കിന്റെ ഹര്‍ജി അപക്വമാണ്.മസാല ബോണ്ട് വിതരണത്തിലെ ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും ഇ ഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News