Ankita Bhandari: റിസപ്ഷനിസ്റ്റിനെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസ്; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ 19 കാരിയായ റിസപ്ഷനിസ്റ്റിനെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയും മറ്റു രണ്ടുപേരുമാണ് പിടിയിലായത്. പ്രതിയുടെ റിസോര്‍ട്ട് സര്‍ക്കാര്‍ പൊളിച്ചുനീക്കി. സംഭവത്തിനു പിന്നാലെ പ്രതിയുടെ പിതാവ് വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയെയും ബി ജെ പിയില്‍ നിന്ന് പുറത്താക്കി.

പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ ഋഷികേശിലെ കനാലില്‍നിന്ന് മൃതദേഹം കണ്ടെത്തി. ഈ റിസോര്‍ട്ടിലെ അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഉടമ കൂടിയായ പുല്‍കിത് ആര്യ നിര്‍ബന്ധിച്ചിരുന്നു. – ഇതിനെച്ചൊല്ലി പലപ്പോഴും തര്‍ക്കമുണ്ടായി. റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, മറ്റൊരു ജീവനക്കാരന്‍ അന്‍കിത് ഗുപ്ത എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തി. റിസോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തുപറയുമെന്ന പറഞ്ഞ പെണ്‍കുട്ടിയെ പുല്‍കിത് കനാലിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ മൂവരും ഹരിദ്വാര്‍ സ്വദേശികളാണ്.

പെണ്‍കുട്ടി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പുല്‍കിത് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും യുവതി അയച്ച സന്ദേശത്തിലുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നാണ് റിസോര്‍ട്ട് പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടത്.കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്നും പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ റിസോര്‍ട്ടുകളിലും അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News